ഡിവോഴ്‌സിനു പിന്നാലെ ഡിപ്രഷന്‍; അഞ്ചാം നിലയില്‍ നിന്ന് ചാടി സൈക്യാട്രിസ്റ്റ് ജീവനൊടുക്കി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Ghaziabad Psychiatrist Dies
ഡോ. ഹേമിക അഗര്‍വാള്‍
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :3 ഓഗസ്റ്റ് 2026, 12:41 pm IST

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാനസിക ആരോഗ്യ വിദഗ്ധ ഡോ. ഹേമിക അഗര്‍വാള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. വിവാഹമോചനത്തിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ കടുത്ത മാനസികസമ്മര്‍ദ്ദവും വിഷാദരോഗവും അനുഭവിച്ചിരുന്നതായി കുടുംബം വ്യക്തമാക്കി.

രാജ് നഗര്‍ എക്സ്റ്റന്‍ഷനിലെ 'ഓഫീസേഴ്‌സ് സിറ്റി-2' സൊസൈറ്റിയിലുള്ള സ്വന്തം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നാണ് ഞായറാഴ്ച ഡോ. ഹേമിക താഴേക്ക് ചാടിയത്. ഗുരുതര പരിക്കേറ്റ ഇവരെ സമീപവാസികള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗാസിയാബാദിലെ പ്രമുഖ സൈക്യാട്രിസ്റ്റായ ഡോ. ആര്‍. ചന്ദ്രയുടെ മകളാണ് ഡോ. ഹേമിക. 18 മാസം മുമ്പുണ്ടായ വിവാഹമോചനത്തെത്തുടര്‍ന്ന് ഹേമിക വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: മാനസിക സമ്മര്‍ദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സഹായത്തിനായി ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക: 1056, 0471-2552056, ദേശീയ ഹെല്‍പ്പ് ലൈന്‍: 14416)

News Now

Summary

Ghaziabad Psychiatrist Dies By Suicide, Family Cites Depression After Divorce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates