വീഡിയോ കോളിന് പിന്നാലെ യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ

ഡിസംബര്‍ 26 ന് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു

Amal, Anusree
അമൽ, അനുശ്രീ
Edited by :Jayakumar
Last Updated :12 ഓഗസ്റ്റ് 2026, 9:09 pm IST

കാസര്‍കോട്: പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകര സ്വദേശി പി അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) എന്നിവരാണ് ജീവനൊടുക്കിയത്. ഇരുവരും ബാങ്ക് ജീവനക്കാരാണ്.

ഡിസംബര്‍ 26 ന് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കര്‍ണാടകയിലെ ഹുന്‍സൂരില്‍ എസ്ബിഐയില്‍ ജോലി ചെയ്തു വരികയായിരുന്നു അനുശ്രീ. കര്‍ണാടകയിലെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ കോള്‍ വിളിച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനായ അമല്‍ ജീവനൊടുക്കിയത്. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടല്‍ മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അനുശ്രീയുടെ മൃതദേഹം വൈകീട്ട് സംസ്‌കരിച്ചു.

News Now

Summary

Young woman commits suicide; fiancé also suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീഡിയോ കോളിന് പിന്നാലെ യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ | Amal | Anusree | Suicide | Kerala News | Samakalika Malayalam