News Now
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

ന്യൂഡല്ഹി: ഹിജാബ് ധരിച്ച പെണ്കുട്ടി ഒരിക്കല് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന് ഒവൈസി എംപി. തന്റെ വാക്കുകള് അടയാളപ്പെടുത്തി വച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കര്ണാടകയില് ഹിജാബ് വിവാദം പുകയുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം.
'ഹിജാബ് ധരിച്ച പെണ്കുട്ടികള് കോളജില് പോകും. ജില്ലാ കലക്ടറും മജിസ്ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല് ഹിജാബ് ധരിച്ച പെണ്കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയുമാകും. അത് കാണാന് ഒരു പക്ഷേ ഞാന് ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള് അടയാളപ്പെടുത്തി വെച്ചോളൂ'- ഒവൈസി വീഡിയോ സന്ദേശത്തില് പറഞ്ഞു.
à¤à¤à¤¶à¤¾âà¤à¤²à¥à¤²à¤¾à¤¹ pic.twitter.com/lqtDnReXBm
â Asaduddin Owaisi (@asadowaisi) February 12, 2022
'നമ്മുടെ പെണ്മക്കള്ക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാല് രക്ഷകര്ത്താക്കള് അതിന് പിന്തുണ നല്കും. നമുക്ക് നോക്കാം ആര്ക്കാണ് അവരെ തടയാന് കഴിയുക' - ഒവൈസി വ്യക്തമാക്കി.
കര്ണാടക ഉഡുപ്പിയിലെ സര്ക്കാര് വനിതാ പിയു കോളജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്ഥിനികളെ തടഞ്ഞതാണ് വിവാദങ്ങള്ക്ക് തുടക്കമിട്ടത്. പിന്നാലെ സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാനങ്ങളിലേക്കും പ്രതിഷേധങ്ങള് പടര്ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



