ഓക്‌സിജന്‍ ക്ഷാമത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍; 551 ഓക്‌സിജന്‍ പ്ലാന്റിന് പണം അനുവദിച്ചു

രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി /ചിത്രം പിടിഐ
Last Updated :20 January 2024, 8:43 am IST


ന്യൂഡൽഹി: രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു. പ്ലാ​ന്‍റു​ക​ൾ എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്നു രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ ഓ​ക്സി​ജ​ൻ ക്ഷാ​മം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം

ജി​ല്ലാ ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഈ ​പ്ലാ​ന്‍റു​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്രധാനമന്ത്രിയുടെ ഓ​ഫീ​സ് അറിയിച്ചു. ഈ ​വ​ർ​ഷ​മാ​ദ്യം 162 പി​എ​സ്എ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്നും 201.58 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. 

ആ​ശു​പ​ത്രി​ക​ളു​ടെ​യും ജി​ല്ല​യു​ടെ​യും ദൈ​നം​ദി​ന മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​യി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

ഡൽ​ഹിയിലെ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ 25 രോ​ഗി​ക​ളാ​ണ് ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം മ​രി​ച്ച​ത്. ഓ​ക്സി​ജ​ൻ ഭൗ​ർ​ല​ഭ്യം രാ​ജ്യ​ത്തെ മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now