
വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങി; വരന് പാമ്പു കടിയേറ്റ് മരിച്ചു
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു.

ലഖ്നൗ: വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന് പാമ്പുകടിയേറ്റ് മരിച്ചു. 26കാരനായ പ്രവേഷ് കുമാര്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
അയല്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രവേഷിന് മൂത്രമൊഴിക്കാന്‍ തോന്നി. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബുലന്ദ്ഷഹര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കഴിഞ്ഞയാഴ്ച ആദ്യം ബുലന്ദ്ഷഹറിലെ ഛത്താരി പ്രദേശത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റു വൃദ്ധയും പേരക്കുട്ടിയും മരിച്ചിരുന്നു.
WHAT TO READ NEXT

നിയമലംഘനം;ഐഎഎസ് ട്രെയിനിയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ



