'ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു, എസ്ഐആര്‍ ജോലി ചെയ്യാനാവില്ല'; ബിഎല്‍ഒ ജീവനൊടുക്കി
എസ്ഐആര്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ സോമനാഥ് ജില്ലയില്‍ ബിഎല്‍ഒ ജീവനൊടുക്കി. അരവിന്ദ് വാധേര്‍ (40) എന്ന അധ്യാപകനാണ് മരിച്ചത്. എസ്ഐആര്‍ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
''ഈ എസ്ഐആര്‍ ജോലി ചെയ്തുതീര്‍ക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകന് കൃഷയോടും ഞാന്‍ ക്ഷമചോദിക്കുന്നു'' അരവിന്ദ് വാധേര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
എസ്ഐആര്‍ ഡോക്യുമെന്റുകള്‍ തന്റെ ബാഗിലുണ്ടെന്നും അത് സ്കൂളില്‍ നല്‍കണമെന്നും കുറിപ്പിലുണ്ട്. എസ്ഐആര്‍ ജോലികള്‍ ബിഎല്‍ഒമാര്‍ക്ക് കടുത്ത ജോലി സമ്മര്‍ദം നല്‍കുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ. രാജ്യത്താകെ 9 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ മരിച്ചെന്നാണ് കണക്ക്. ഇതില്‍ 4 പേര് ജോലി സമ്മര്‍ദം ചൂണ്ടിക്കാട്ടി ജീവനൊടുക്കുകയായിരുന്നു. പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് എസ്ഐആറിന്റെ ഭാഗമായി ജോലി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു.
News Now
അവസാനത്തെ സ്മാര്‍ത്ത വിചാരത്തിന്റെ കഥ - അദ്ധ്യായം അഞ്ച്

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

Summary
Gujarat BLO Ends Life Because of SIR Document Pressure: Arvind Vadher, a teacher
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഡിക്ലറേഷന്‍ ഔട്ട്; കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറാകാന്‍ 'അധിക സത്യവാങ്മൂലം' വേണ്ട

'എസ്ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, വിവാദങ്ങള്‍ക്ക് മറുപടി


