
മാണ്ഡ്യയില്‍ എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സ്ഥാനാര്‍ത്ഥി; കോലാറില്‍ മല്ലേഷ് ബാബു
ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണ ഹാസനില്‍ മത്സരിക്കും

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റാണ് കുമാരസ്വാമി. ജനങ്ങളുടെ ആഗ്രഹം മാനിച്ചാണ് കുമാരസ്വാമിയെ മത്സരിപ്പിക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു. സിറ്റിങ് എംപിയായ സുമലതയെ തഴഞ്ഞാണ് മാണ്ഡ്യ സീറ്റ് ബിജെപി സഖ്യകക്ഷിയായ ജെഡിഎസിന് നല്‍കിയത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി മത്സരിച്ചിരുന്നെങ്കിലും സുമലത അംബരീഷിനോട് പരാജയപ്പെടുകയായിരുന്നു. സ്റ്റാര്‍ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കിട്ടരാമ ഗൗഡയെയാണ് കോണ്‍ഗ്രസ് മാണ്ഡ്യയില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.
ബിജെപിയില്‍ നിന്നും വാങ്ങിയെടുത്ത കോലാര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന ജെഡിഎസ് നേതാവ് മല്ലേഷ് ബാബു മത്സരിക്കുമെന്ന് ദേവഗൗഡ പറഞ്ഞു. ദേവഗൗഡയുടെ ചെറുമകനും മുന്‍ മന്ത്രി എച്ച് രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണ ഹാസനില്‍ മത്സരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും

കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നുപേരെ വെടിവെച്ചു കൊന്നു; ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവ്

