
ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ട്രെയിനുകൾ വൈകുന്നു, സ്കൂൾ സമയത്തിലും മാറ്റം
മൂടൽ മഞ്ഞ് അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി; താപനില താഴ്ന്നതോടെ ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂടൽ മഞ്ഞ് കനത്തത്. അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മൂടൽമഞ്ഞ് കാഴ്ചമറച്ചതോടെ വിമാന- ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.
#WATCH | As visibility reduces due to fog, alertness of troops increases at the AttariâWagah border in Punjab's Amritsar pic.twitter.com/LeyVgYknqY
â ANI (@ANI) December 21, 2022
ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ച് വിട്ടു. ഉത്തർപ്രദേശിലും പഞ്ചാബിലും മൂടൽമഞ്ഞ് കനത്തതാണ് വിമാനങ്ങൾ തിരിച്ചുവിടാൻ കാരണമെന്ന് ഡൽഹില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി. പുലര്‍ച്ചെ 4.30 ന് ദില്ലി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. കൂടാതെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട 20 ട്രെയിനുകളാണ് വൈകുന്നത്.
Uttar Pradesh | Dense fog affects visibility in Varanasi, bonfire comes to people's rescue as temperature drops. pic.twitter.com/760GF82PnG
â ANI UP/Uttarakhand (@ANINewsUP) December 21, 2022
പഞ്ചാബിലേയും ഗാസിയാബാദിലേയും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തി. പഞ്ചാബിലെ എല്ലാ സ്‌കൂളുകളും ഇന്നു മുതല്‍ ജനുവരി 21 വരെ 10 മണിക്കായിരിക്കും സ്‌കൂളുകള്‍ തുറക്കുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. നോയിഡയില്‍ രാത്രി ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അപകടം പതിവായതിനെ തുടര്‍ന്നാണ് ബസ് സര്‍വീസുകള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ 7 വരെ നിരോധനം ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയിലെ താപനില വീണ്ടും താന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ താപനില 6.3 ഡിഗ്രി സെല്‍ഷ്യസ് ആയേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി

അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

Related News

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി
