
അടുത്ത് ഏഴ് ദിവസവും മഴ കനക്കും; പ്രളയഭീതിയിൽ തെക്കൻ തമിഴ്‌നാട്
തൂത്തുക്കുടി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ചെന്നൈ: പ്രളയഭീതിയിൽ തെക്കൻ തമിഴ്‌നാട്. ഞായറാഴ്‌ച രാവിലെ മുതൽ പെയ്യുന്ന മഴയ്‌ക്ക് ഇതുവരെ ശമനമായിട്ടില്ല. അടുത്ത ഏഴ് ദിവസം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങൾ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തൂത്തുക്കുടി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി.
#WATCH | Tamil Nadu: Agasthiyar waterfall in Tirunelveli district swells due to heavy rainfall in the region. pic.twitter.com/RfjuKYcOot
â ANI (@ANI) December 17, 2023
താഴ്‌ന്ന പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടികളിൽ മഴ തുടരുകയാണ്. തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.
#WATCH | Tamil Nadu: Trees uprooted, vehicles damaged in Thoothukudi following heavy rainfall and strong winds here.
â ANI (@ANI) December 17, 2023
Thoothukudi District Collector declared a holiday for schools and colleges tomorrow, December 18, due to heavy rainfall pic.twitter.com/LAsEqL6mbU
പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുനെൽവേലിയിലേലും കന്യാകുമാരിയിലെയും പല സ്കൂളുകളിലും കല്യാണ മണ്ഡപങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി



