വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു; വീട്ടുടമ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ കുട്ടിയുമായി പലപ്പോഴും വഴക്കിട്ടിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST

ബംഗലൂരു: വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ബംഗലൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. 

കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ കുട്ടിയുമായി പലപ്പോഴും വഴക്കിട്ടിരുന്നു. 

ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പൊലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് യുവാവിനെ വിട്ടയച്ചത്. 

ഇതേച്ചൊല്ലി പെണ്‍കുട്ടിയും വീട്ടുടമയും തമ്മില്‍ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച് മാതാപിതാക്കളോട് പരാതി പറയുമെന്നും പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ വീട്ടുടമ വീട്ടില്‍ പോയി തോക്കുമായി തിരികെ വന്നു. 

തുടര്‍ന്ന്, തോക്ക് നെറ്റിയില്‍ ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. വീട്ടുകാര്‍ ബംഗളൂരുവിലെത്തി, അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now