സഭ ഇന്നു പിരിയുന്നു, 'സുപ്രധാന ബില്ലു'മായി ഉടന്‍ കാണാം; കിരണ്‍ റിജിജു രാജ്യസഭയില്‍

ചില സുപ്രധാന വിഷയങ്ങള്‍ കൂടിയുണ്ട്. അക്കാര്യം പ്രതിപക്ഷവുമായും പങ്കുവെച്ചിട്ടുണ്ട്

Minister Kiren Rijiju
Minister Kiren RijijuPTI
Edited by :jayakumarna
Last Updated :2 ഏപ്രിൽ 2026, 4:20 pm IST

ന്യൂഡല്‍ഹി: വിവാദ എഫ്‌സിആര്‍എ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യസഭയില്‍ സുപ്രധാന പ്രസ്താവനയുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. മുന്‍ നിശ്ചയിച്ച പ്രകാരം സഭ ഇന്നു പിരിയുകയാണ്. നമ്മള്‍ വളരെ വേഗം തന്നെ വീണ്ടും യോഗം ചേരും. അതിന്റെ ഉദ്ദേശം അംഗങ്ങള്‍ക്കറിയാം. കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ചില സുപ്രധാന വിഷയങ്ങള്‍ കൂടിയുണ്ട്. അക്കാര്യം പ്രതിപക്ഷവുമായും പങ്കുവെച്ചിട്ടുണ്ട്. അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ വളരെ പ്രധാനപ്പെട്ട ഒരു ബില്‍ ഉണ്ടാകും. കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പദ്ധതികള്‍ എന്താണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ചോദിച്ചതിനു മറുപടിയായാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇതു പറഞ്ഞത്.

ലോക്‌സഭയില്‍ വനിതകളുടെ സീറ്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടു വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ ലോക്‌സഭയിലെ അംഗസംഖ്യ 546 ല്‍ നിന്നും 861 ആയി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പ്രത്യേക സമ്മേളനം വിളിക്കുന്നതിനു മുമ്പ്, ഏപ്രില്‍ 29 ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

News Now

Summary

Minister Kiren Rijiju informed the Rajya Sabha that the House will be adjourned and would meet again soon for a "very important" bill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates