
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനും മരിച്ചവരിൽ ഉൾപ്പെടുന്നു. ബംഗ്ലാദേശ് സ്വദേശികളാണ് ഇവർ. ഇവർ താമസിച്ച സഫീന എന്ന ഹൗസ് ബോട്ട് പൂർണമായി കത്തിനശിച്ച നിലയിലാണ്.
അഞ്ച് ഹൗസ് ബോട്ടുകളാണ് കത്തി നശിച്ചത്. അതിനോട് ചേർത്ത് നിർമിച്ചിരുന്ന കുടിലുകളും അഗ്നിക്കിരയായി. മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരു ഹൗസ് ബോട്ടിന് തീപിടിക്കുകയും പിന്നീട് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
VIDEO | At least five house boats destroyed in fire at Srinagar's Dal Lake. More details are awaited.
â Press Trust of India (@PTI_News) November 11, 2023
(Source: Third Party) pic.twitter.com/jv9hX8KCgE
അപകട വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന ബോട്ടുകളിൽ നിന്ന് വിനോദസഞ്ചാരികളെ രക്ഷിച്ചു. സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



