
'13 ദിവസം ഭര്‍ത്താവ് ഭാര്യയോട് മിണ്ടിയില്ല'; ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി
കേസില്‍ ഭര്‍തൃവീട്ടുകാരെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി

ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയോട് 13 ദിവസം സംസാരിക്കാതിരുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. അഭിപ്രായവ്യത്യാസങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭാഗമാണെന്നും ചിലപ്പോള്‍ സംസാരിക്കാതിരിക്കുന്നതിലേക്ക് നയിക്കാമെന്നും ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യചെയെന്ന കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒമാനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് 13 ദിവസം സംസാരിച്ചില്ലെന്ന കാരണത്താല്‍ ഭാര്യ ആത്മഹത്യചെയ്തെന്നാണ് കേസ്.
തന്റെ വീട്ടുകാരുടെ ഇഷ്ടത്തിനുവിരുദ്ധമായി ഭാര്യ അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയവേയാണ് സ്ത്രീ ആത്മഹത്യചെയ്തത്. 2015-ല്‍ തമിഴ്നാട്ടിലാണ് സംഭവം.
തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ കേസെടുക്കുകയായിരുന്നു. കേസില്‍ ഭര്‍തൃവീട്ടുകാരെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഭര്‍ത്താവിന്റെ ക്രൂരതയാണ് ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിചാരണക്കോടതി പറഞ്ഞു. ഇത് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചതിനെതിരേ ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
'Husband did not speak to wife for 13 days'; Supreme Court says it cannot be considered cruelty
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



