'62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര': പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍

ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നാണ് തേജ്പാലിനെതിരെയുള്ള കേസ്

Tarun Tejpal
തരുണ്‍ തേജ്പാല്‍AFP Photo
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :6 ഓഗസ്റ്റ് 2026, 2:06 pm IST

പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍ വൈകാരിക പ്രതികരണവുമായി തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍. താന്‍ ഒരു ഇരയാണെന്നും തന്നോട് കരുണ കാണിക്കണമെന്നും തേജ്പാല്‍ കോടതിയില്‍ പറഞ്ഞു. 2021ല്‍ ഗോവ സെഷന്‍സ് കോടതി വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ തേജ്പാലിന്റെ അഭിഭാഷകന്‍ അദ്ദേഹത്തിനെതിരെ മുന്‍പ് മറ്റ് പരാതികളോ കേസുകളോ ഇല്ലെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തേജ്പാല്‍ നേരിട്ട് കോടതിയോട് സംസാരിച്ചത്.

'എനിക്ക് 62 വയസ്സായി, ഒരു ഇരയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ഒരു ഭാര്യയുണ്ട്, അതിലധികം പറയാനൊന്നുമില്ല. ഞങ്ങള്‍ക്ക് അപ്പീലിന് പോകാം. ദയവായി എന്നോട് കരുണ കാണിക്കണം. ബാക്കി എല്ലാ വസ്തുതകളും റെക്കോര്‍ഡിലുണ്ട്' -തേജ്പാല്‍ പറഞ്ഞു.

അതേസമയം, തേജ്പാലിന് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കണമെന്ന് ഗോവ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും തേജ്പാല്‍ അതിക്രമം തുടരുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'മകളുടെ പ്രായമുള്ള, പിതൃതുല്യ സ്ഥാനത്ത് കാണേണ്ട പെണ്‍കുട്ടിയോടാണ് തേജ്പാല്‍ അതിക്രമം കാട്ടിയത്. ഒരു പെണ്‍കുട്ടി 'നോ' പറഞ്ഞാല്‍ അതിനര്‍ത്ഥം 'നോ' എന്ന് തന്നെയാണെന്ന് ഈ കോടതി സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കേണ്ടതുണ്ട്' തുഷാര്‍ മേത്ത വാദിച്ചു.

2013 നവംബറില്‍ ഗോവയില്‍ തെഹല്‍ക മാസിക സംഘടിപ്പിച്ച 'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്.

News Now

Summary

"I'm 62 And I Believe I Am A Victim": Former Tehelka Editor Tarun Tejpal On Conviction In Rape Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates