
പാക് ഡ്രോണുകള്‍ വെടിവെച്ചിട്ടതെങ്ങനെ? വിഡിയോ പങ്കിട്ട് ഇന്ത്യന്‍ ആര്‍മി
ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ എക്സ് ഹാന്‍ഡിലിലാണ് പുറത്തുവന്നത്.

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആകാശത്ത് പാകിസ്ഥാന് ഡ്രോണ്‍ നിര്‍വീര്യമാക്കുന്നതിന്റെ വിഡിയോ പങ്കിട്ട് ഇന്ത്യന്‍ ആര്‍മി. മെയ് 8, 9 തീയതികളിലെ രാത്രിയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും നടന്ന പാക് ആക്രമണത്തെ സൈന്യം പ്രതിരോധിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ എക്സ് ഹാന്‍ഡിലിലാണ് പുറത്തുവന്നത്.
പാകിസ്ഥാന് സായുധ സേന 'ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍' നടത്തിയതായും ഇന്ത്യന്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചയായും ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു.
50ലധികം പാകിസ്ഥാന് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ട്. മെയ് 08, 09 തീയതികളില്‍ രാത്രിയില്‍ പാകിസ്ഥാന് സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയത്.ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കാരാറുകള്‍ ലംഘിച്ചു.പാക് ഡ്രോണുകളെ പൂര്‍ണമായും തകര്‍ക്കാനായതായും ശക്തമായി തിരിച്ചടിച്ചതായും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


ഹരിത കര്‍മ സേന ഇനി പണം ഇങ്ങോട്ടുതരും; സംസ്കരിച്ച് ഉപയോഗിക്കാവുന്ന മാലിന്യത്തിന് വില; അനധികൃതമായി കൊടി തോരണങ്ങള്‍കെട്ടിയാല്‍ 5000 പിഴ

പാകിസ്ഥാനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്
