
ഇന്ധന സര്‍ചാര്‍ജ് പരിഷ്കരിച്ച് ഇന്‍ഡിഗോ, വിമാനയാത്രയ്ക്ക് 10000 രൂപ വരെ ചെലവ് കൂടും
ഏപ്രില്‍ 2 പുലര്‍ച്ചെ 12:01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയ്ക്ക് പിന്നാലെ ഇന്ധന സര്ചാര്ജ പരിഷ്കരിച്ച് ഇന്‍ഡിഗോ. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് ചെലവേറും. ഏപ്രില്‍ 2 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വിമാന ഇന്ധനത്തിന്റെ അന്താരാഷ്ട്ര വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് ഈ നീക്കം. ഏപ്രില്‍ 2 പുലര്‍ച്ചെ 12:01 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക.
അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് 900 രൂപ മുതല്‍ 10,000 രൂപ വരെയാക്കി ഉയര്‍ത്തി. ആഭ്യന്തര യാത്രയില്‍ ദൂരത്തിനനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് വര്‍ധന ഉണ്ടാവുക. 500 കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയും, 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് പരമാവധി 950 രൂപയുമാണ് സര്‍ചാര്‍ജ്. യൂറോപ്പ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരിക.
WHAT TO READ NEXT

ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ആഭ്യന്തര യാത്രക്കാരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനവ് 25 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ഈ ഇളവ് പരിഗണിച്ച്, യാത്രക്കാര്‍ക്ക് മേലുള്ള ഭാരം കുറയ്ക്കുന്നതിനായി താരതമ്യേന കുറഞ്ഞ നിരക്കാണ് ആഭ്യന്തര റൂട്ടുകളില്‍ ഈടാക്കുന്നതെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വിലയെ സ്വാധിനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വിമാന ഇന്ധന വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 130 ശതമാനത്തോളം കൂടിയിട്ടുണ്ട്. മിക്ക വിമാനക്കമ്പനികളുടെയും പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നതിനാല്‍, മറ്റ് കമ്പനികളും വരും ദിവസങ്ങളില്‍ സമാനമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
IndiGo Imposes Fuel Surcharge on International Flights
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


