
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അക്ഷയ്ക്കൊപ്പമുള്ള ചിത്രം ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ചു.
ബിജെപിയുടെ സിറ്റിങ് എംപി ശങ്കര്‍ ലാല്‍വാനിക്കെതിരെയാണ് ബാമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. മെയ് 13നാണ് ഇവിടെ വോട്ടെടുപ്പ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബാം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ആക്ഷയ് ബാമിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്നതായി കൈലാസ് വിജയ വര്‍ഗീയയുടെ പോസ്റ്റില്‍ പറയുന്നു.
നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നോമിനേഷന് പിന്‍വലിച്ചതോടെ ബിജെപി എതിലില്ലാതെ ജയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് ഗൊഗോയ്





