കേന്ദ്രമന്ത്രിക്ക് നേരെ മഷിയേറ്

എല്‍ജെപിയുടെ വനിതാ പ്രവര്‍ത്തകയാണ് മഷിക്കുപ്പിയെറിഞ്ഞത്

പശുപതി കുമാര്‍ പരസ്
Last Updated :20 January 2024, 8:48 am IST

പറ്റ്‌ന: കേന്ദ്രമന്ത്രി പശുപതി പരസിന് നേരെ ബീഹാറില്‍ മഷിയേറ്. എല്‍ജെപിയുടെ വനിതാ പ്രവര്‍ത്തകയാണ് മഷിക്കുപ്പിയെറിഞ്ഞത്. ചിരാഗ് പാസ്വാനെ അനുകൂലിക്കുന്നയാളാണ് യുവതി

നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായതിന് ശേഷം ആദ്യമായാണ് പശുപതി കുമാര്‍ പരസ് തന്റെ മണ്ഡലമായ ഹാജിപ്പൂരില്‍ സന്ദര്‍ശനത്തിന് എത്തിയത്. അതിനിടെയായിരുന്നു മഷിയേറ്.  തുടര്‍ന്ന് വസ്ത്രം മാറിയ ശേഷമാണ് മന്ത്രിക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ജൂലായ് എട്ടിനാണ് ഹാജിപൂരില്‍ നിന്നുള്ള എംപിയായ പരസ് മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റത്.

നേരത്തെ എല്‍ജെപിയുടെ ബീഹാര്‍ പ്രസിഡന്റായിരുന്നു പശുപതി പരസ്. പിന്നീട് പാര്‍ട്ടിയിലെ ഭിന്നിപ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ എല്‍ജെപി ബീഹാര്‍ അധ്യക്ഷ ചുമതലയില്‍ നിന്നും ചിരാഗ് പാസ്വാന്‍ പുറത്താക്കിയിരുന്നു. പിന്നീട് പരസ് അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. ചിരാഗ് പസ്വാന്റെ പിതൃസഹോദരനാണ് പശുപതി പരസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now