അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വ്യാജമെന്ന് ദേശീയ വനിതാ ഗുസ്തി താരം നിഷാ ദഹിയ

nisha_dahiya
Last Updated :20 January 2024, 8:51 am IST

News Now

ചണ്ഡിഗഡ്; അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വ്യാജമെന്ന് ദേശീയ വനിതാ ഗുസ്തി താരം നിഷാ ദഹിയ. താന്‍ സുരക്ഷിതയാണ്. സീനിയര്‍ നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാനായി താന്‍ രാജസ്ഥാനിലെ കോട്ടയിലാണുള്ളതെന്ന് നിഷ ദഹിയ ട്വിറ്ററില്‍ കുറിച്ചു. നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചെന്നായിരുന്നു വാര്‍ത്തകള്‍.

വീഡിയോ സഹിതമാണ് നിഷ ട്വിറ്ററില്‍ പ്രതികരിച്ചത്. പരിശീലനങ്ങള്‍ക്കും മറ്റുമായി താന്‍ ഗോണ്ടയിലാണ്‌. താന്‍ സുരക്ഷിതയാണ്. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും നിഷ പറഞ്ഞു. 

സുശീല്‍ കുമാര്‍ റെസ് ലിങ് അക്കാദമിയില്‍ വച്ചായിരുന്നു ദാരുണസംഭവമെന്നും നിഷയ്‌ക്കൊപ്പം സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. 

കഴിഞ്ഞയാഴ്ച നടന്ന യു23 ലോക ഗുസ്തി മത്സരത്തില്‍ നിഷ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates