
അഴിമതി കേസില്‍ ജയിലിലായ ഉദ്യോഗസ്ഥന് കാമുകിക്കൊപ്പം ആശുപത്രിയിലെ വിഐപി വാര്‍ഡില്‍; വിവാദം
ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഓഗസ്റ്റ് 21 മുതല്‍ ഇയാള്‍ ആശുപത്രിയിലാണെന്ന് അധികൃതര്‍ കണ്ടെത്തി

ബംഗളൂരു: അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയേണ്ടിയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, ആശുപത്രിയിലെ മിന്നല്‍ പരിശോധനയ്ക്കിടെ വിഐപി വാര്‍ഡില്‍ കാമുകിക്കൊപ്പം പിടിയിലായി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. ശ്രീരംഗപട്ടണത്തിലെ ലാന്‍ഡ് റെക്കോര്‍ഡ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന് ആണ് നിയമവിരുദ്ധമായി ആശുപത്രിയില്‍ ആഡംബര സുഖസൗകര്യങ്ങള്‍ അനുഭവിച്ചത്. സംഭവം സംസ്ഥാനത്ത് വലിയ വിവാദമായിട്ടുണ്ട്.
അഴിമതി കേസില്‍ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലായിരുന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ നടത്തിയ പതിവ് മിന്നല്‍ പരിശോധനയ്ക്കിടയിലാണ് സംഭവം പുറത്തുവന്നത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഓഗസ്റ്റ് 21 മുതല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ കണ്ടെത്തി. കൂടാതെ, ഇയാള്‍ക്ക് ആശുപത്രിയില്‍ തുടരുന്നതിന് കോടതിയുടെ പ്രത്യേക അനുമതിയും ഉണ്ടായിരുന്നില്ല.
പരിശോധനയ്ക്കിടയില്‍ ഹുസൈന് കഴിഞ്ഞിരുന്ന അതേ മുറിയില്‍ ഒരു യുവതിയും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇവര്‍ ഹുസൈന്റെ കാമുകിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കും യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം അനുവദിച്ചവര്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥനെ തിരികെ ജയിലിലേക്ക് മാറ്റിയതായും വിവരമുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Jailed official turns hospital stay into 'vacation': Caught with girlfriend in VIP ward
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മാലിന്യങ്ങൾക്കിടയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി



