
ഹോളി ആഘോഷത്തിന്റെ പേരില്‍ ജാപ്പനീസ് വനിതയെ കടന്നുപിടിച്ചു; മൂന്നു പേര് പിടിയില്‍ - വിഡിയോ
ജാപ്പനീസ് ടൂറിസ്റ്റിനെ അപമാനിച്ചതില്‍ ദേശീയ വനിതാ കമ്മിഷന് നടപടി ആവശ്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ പേരില്‍ ജപ്പാനില്‍ നിന്നെത്തിയ വനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍ വച്ചാണ് ജാപ്പനീസ് ടൂറിസ്റ്റ് അപമാനിക്കപ്പെട്ടത്. സംഭവത്തിന്റെ വിഡിയോ വൈറല്‍ ആയി പ്രചരിച്ചിരുന്നു.
ജാപ്പനീസ് ടൂറിസ്റ്റിനെ അപമാനിച്ചതില്‍ ദേശീയ വനിതാ കമ്മിഷന് നടപടി ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ പേരാണ് ഹോളി ആഘോഷത്തിന്റെ മറവിലെ അക്രമത്തെ അപലപിച്ചു രംഗത്തുവന്നത.
അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു സൂചന. മൂന്നു പേരും പഹാഡ്ഗഞ്ച് സ്വദേശികളാണ്.
This is horrendous to say the least .
â Deepali Pandey (@deepalipandey) March 10, 2023
A Japanese tourist in India #Holi
pic.twitter.com/HfpOIQCmYA
ഒരു സംഘം പുരുഷന്മാര് യുവതിയെ കടന്നുപിടിക്കുന്നതും 'ഹോളി' എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും ഉള്‍പ്പെടെയുള്ള വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു


