
വെടിയേറ്റിട്ടും തളര്‍ന്നില്ല, കിലോമീറ്ററുകള്‍ വണ്ടിയോടിച്ചു; അക്രമികളില്‍നിന്നു യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍
ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വാഹനത്തെ പിന്തുടരുകയും സന്തോഷ് സിങ്ങിന്റെ വയറ്റില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പട്ന: അക്രമി സംഘത്തില്‍നിന്ന് വെടിയേറ്റ ശേഷവും കിലോമീറ്ററുകള്‍ വാഹനം ഓടിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി ബിഹാര്‍ സ്വദേശി. ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ ജീപ്പ് ഡ്രൈവറായ സന്തോഷ് സിങ്ങാണ് വയറ്റില്‍ വെടിയേറ്റ ശേഷവും കിലോമീറ്റുകള്‍ വാഹനം ഓടിച്ച് അക്രമി സംഘത്തില്‍ യാത്രക്കാരെ രക്ഷിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
'തിലകം' ചടങ്ങില്‍ പങ്കെടുത്ത് ജീപ്പില്‍ മടങ്ങുകയായിരുന്ന സംഘത്തില്‍ 15 പേര് ഉണ്ടായിരുന്നു. ജൗന് ഗ്രാമത്തിന് സമീപം എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വാഹനത്തെ പിന്തുടരുകയും സന്തോഷ് സിങ്ങിന്റെ വയറ്റില്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അസഹ്യമായ വേദന ഉണ്ടായിട്ടും സന്തോഷ് വാഹനം നിര്‍ത്താതെ കിലോമീറ്ററുകളോളം യാത്ര തുടര്‍ന്നു യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി. ജീപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സന്തോഷ് സിങ്ങിനെ അരയിലെ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയില്‍ ബുള്ളറ്റ് നീക്കം ചെയ്തു.
സന്തോഷ് സിങ് അപകടനില തരണം ചെയ്തതായും കുറച്ചു ദിവസം കൂടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ജഗദീഷ്പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രാജീവ് ചന്ദ്ര സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേദിവസം പ്രതികള്‍ മറ്റൊരു വാഹനത്തെയും ആക്രമിച്ചതായും യാത്രക്കാര്‍ നല്കിയ വിവരമനുസരിച്ച് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

Related News


സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'
