
റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്ത്തകന് നേരെ ചാടിവീണ് പുലി, ഒടുവില്‍- വീഡിയോ
രാജസ്ഥാനില്‍ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ പുലി ആക്രമിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ പുലി ആക്രമിച്ചു. ആക്രമണത്തില്‍ ഭയന്ന് രക്ഷപ്പെടാനായി പിന്തിരിഞ്ഞ് ഓടുന്നതിന് പകരം ധീരമായി നേരിട്ട മാധ്യമപ്രവര്ത്തകന് പുലിയെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദംഗര്‍പൂരിലാണ് സംഭവം. മാധ്യമപ്രവര്ത്തകന് ഗുണ്വന്ത് കലാലിനെയാണ് പുലി ആക്രമിച്ചത്. റിപ്പോര്‍ട്ടിങ്ങിനിടെ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന പുലിയാണ് മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. ഭയന്ന് രക്ഷപ്പെടാനായി പിന്തിരിഞ്ഞ് ഓടാതെ, ധീരതയോടെ പോരാടിയ മാധ്യമപ്രവര്ത്തകന് പുലിയെ പിടികൂടുകയായിരുന്നു.
പുലിയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചുമിനിറ്റ് വരെ നീണ്ടുനിന്നു. അതേസമയം പുലിയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് സാരമായി പരിക്കേറ്റു.
Rajasthan: Media person injured in encounter with panther in Dungarpur, journalist doing coverage was attacked by #Panther hiding in the bushes. pic.twitter.com/vnLbiAxFHW
— Smriti Sharma (@SmritiSharma_) April 1, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



