
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില് മരിച്ചവര്ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ചു മരിച്ചവര്ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്കുന്നതെന്ന് തമിഴ്നാട് സര്ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
മരിച്ച 65 പേര്ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്പ്പര്യ ഹര്ജി പരിഗണിക്കവെ കോടതി നിര്ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്ക്കല്ലാതെ അപകടത്തില് മരിക്കുന്നവര്ക്ക് ഇത്തരം നഷ്ടപരിഹാരം നല്കുന്നതെങ്കില് അതിനെ ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് നഷ്ടപരിഹാരത്തിനെതിരെ ഹര്ജി നല്കിയത്. ഇത്ര വലിയ നഷ്ടപരിഹാരം നല്കാന് കള്ളക്കുറിച്ചിയില് മരിച്ചവര് സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക ലക്ഷ്യത്തിനായി മരിച്ചവരോ അല്ലെന്നാണ് ഹര്ജിയില് പറയുന്നത്. അപകടത്തില് മരിച്ചവര്ക്ക് പോലും ഇതിലും കുറഞ്ഞ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില് മറുപടി നല്കാനാണ് കോചതി നിര്ദേശം. കള്ളക്കുറിച്ചിയിലുണ്ടായ വിഷ മദ്യ ദുരന്തത്തില് 65 പേരാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

'ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?': നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി; മുഖ്യമന്ത്രി


