16 വയസിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കര്‍ണാടക

മൊബൈല്‍ ഫോണിനോടുള്ള ആസക്തി, ഓണ്‍ലൈന്‍ ഗെയിമിങ്, സോഷ്യല്‍ മീഡിയ, പഠനത്തിലുണ്ടാക്കുന്ന സ്വാധീനം, ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയ ആശങ്കകള്‍ സിദ്ധരാമയ്യ ചര്‍ച്ചയില്‍ ഉന്നയിച്ചു.

Karnataka govt mulls social media, mobile phone ban for children under 16
Karnataka govt mulls social media, mobile phone ban for children under 16file
Edited by :ആതിര അഗസ്റ്റിന്‍
Last Updated :22 ഫെബ്രുവരി 2026, 5:34 pm IST

ബംഗളൂരു: 16 വയസ്സിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡി ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ (വിസി) സമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. വിസിമാരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു.

മൊബൈല്‍ ഫോണിനോടുള്ള ആസക്തി, ഓണ്‍ലൈന്‍ ഗെയിമിങ്, സോഷ്യല്‍ മീഡിയ, പഠനത്തിലുണ്ടാക്കുന്ന സ്വാധീനം, ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയ ആശങ്കകള്‍ സിദ്ധരാമയ്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. വിഷയത്തില്‍ വിസിമാര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. കൊവിഡിന് ശേഷം സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഹോംവര്‍ക്ക് നല്‍കുന്നതിനെ ചിലര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായി നിരോധിക്കുന്നത് അത്ര കണ്ട് ഫലപ്രാപ്തിയിലെത്തില്ലെന്നും പകരം ചില സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും മറ്റു ചിലര്‍ വാദിച്ചു. യോഗത്തില്‍ ഓസ്ട്രേലിയയിലെ കുട്ടികള്‍ക്കുള്ള സാമൂഹിക മാധ്യമ നിരോധനം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് നിര്‍മിതബുദ്ധിയുടെയും സാമൂഹിക മാധ്യമങ്ങളുടെയും ഉത്തരവാദിത്തപൂര്‍ണമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന നടത്തിവരികയാണെന്ന് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.

News Now

Summary

Karnataka govt mulls social media, mobile phone ban for children under 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates