
കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരനെ പ്രണയിച്ച മകളെ കഴുത്തറുത്തു കൊന്നു
ഇളയസഹോദരിയെയും കവനയാണ് വഷളാക്കുന്നതെന്ന് ആരോപിച്ചായിരുന്നു വഴക്ക്

ബെംഗളൂരു: അന്യജാതിക്കാരനെ പ്രണയിച്ചതിന് പിതാവ് മകളെ കഴുത്തറുത്ത് കൊന്നു. ദേവനഹല്ലിക്ക് സമീപം ബിദലുരു ഗ്രാമത്തിലാണ് സംഭവം. പ്രണയബന്ധത്തെ ചൊല്ലി മകള്‍ കവന (20) യും പിതാവ് മഞ്ചുനാഥും തമ്മില്‍ ബുധനാഴ്ച രാത്രി വഴക്കുണ്ടായിരുന്നു.
തര്‍ക്കത്തിനിടെ പിതാവ് കത്തി ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. മുന്‍പ് പല തവണ പ്രണയം വിലക്കിയിട്ടും പിന്മാറാന് മകള്‍ കൂട്ടാക്കിയിരുന്നില്ല.
ഇളയ മകള്‍ക്കും ഒരു പ്രണയബന്ധമുണ്ട്. കവനയാണ് ഇളയസഹോദരിയെയും വഷളാക്കുന്നതെന്ന് ആരോപിച്ചായിരുന്നു വഴക്ക്. മകളുടെ ശരീരത്തില്‍ പിതാവ് പല തവണ കത്തി കൊണ്ട് ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


