
ഒരേപോലെ വസ്ത്രം ധരിച്ചെത്തി, ഉറ്റ സുഹൃത്തുക്കളെ ഒരു വേദിയില്‍ വച്ച് വിവാഹം ചെയ്ത് യുവാവ്; വിഡിയോ വൈറല്‍
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരം വിവാഹത്തിന്റെ നിയമസാധുതകളും സജീവ ചര്‍ച്ചയായി.

ബംഗളൂരു: കല്യാണപ്പന്തലില്‍ വച്ച് ഉറ്റ സുഹൃത്തുക്കളായ യുവതികളെ വരണമാല്യം ചാര്‍ത്തി യുവാവ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 25കാരന് വസീം ഷെയ്ഖാണ് ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്തര് എന്നിവരെ വിവാഹം ചെയ്തത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇത്തരം വിവാഹത്തിന്റെ നിയമസാധുതകളും സജീവ ചര്‍ച്ചയായി.
യുവതികള്‍ ഒരേതരത്തിലുള്ള വസ്ത്രം ധരിച്ചാണ് വിവാഹച്ചടങ്ങിനായി എത്തിയത്. കൂടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. ചടങ്ങില്‍ മൂവരും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്തോഷത്തോടെ വരവേല്‍ക്കുന്നതും വിഡിയോയില്‍ കാണാം. മൂവരും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തിയവരാണെന്ന് ബന്ധുക്കള്‍ പറയുന്നു. കാലക്രമേണെ ഈ ബന്ധത്തിന്റെ ആഴം കൂടിയതോടെ മൂവരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്തരം വിവാഹങ്ങള്‍ അനുവദീനയമാണോ എന്ന നിലയിലേക്കായി ചര്‍ച്ചകള്‍. നിരവധി പേര് ഈ വിവാഹത്തെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പ് അറിയിച്ചവരും ധാരാളം. സന്തോഷകരമായ തീരുമാനമെന്ന് ചിലര്‍ പറഞ്ഞേേപ്പാള് ഇത്തരം ബന്ധങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യമുണ്ടെന്നും എത്രകാലം നിലനില്‍ക്കുമെന്നും ചിലര്‍ ചോദിക്കുന്നു.
'ഈ തലമുറയ്ക്ക് നമ്മള് എന്ത് സന്ദേശമാണ് നല്‍കുന്നത്? ഈ പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും എന്തുപറ്റി? എന്തുകൊണ്ടാണ് ഇവര്‍ ഒരു പുരുഷനെ വിവാഹം കഴിക്കുന്നത്, അവര്‍ എങ്ങനെയാണ് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകുന്നത്? അവര്‍ വളര്‍ന്നുവന്ന രീതിയും അവരുടെ പഠനങ്ങളും എന്നെ ദുഃഖിപ്പിക്കുന്നു. അവരുടെ ജീവിതം ഇല്ലാതാക്കുന്നത് വളരെ തെറ്റാണ്, ഇത് അറപ്പുളവാക്കുന്നു', 'ബ്രോ, ഇവിടെ ഒരാളെ കിട്ടാന്‍ പാടുപെടുകയാണ്, അപ്പോഴാണ് നിങ്ങള്‍ രണ്ടെണ്ണത്തിനെ ഒരേ സമയം വിവാഹം കഴിച്ചത്. എന്തായാലും അഭിനന്ദനങ്ങള്‍'. എന്നിങ്ങനെ പോകുന്നു കമന്റുകള്‍
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

Summary
Karnataka Man Marries Two Best Friends In Same Ceremony
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




