ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി നഗരസഭയുടെ മാലിന്യപ്പെട്ടിയില്‍ തള്ളി, ബംഗളൂരുവില്‍ യുവാവ് പിടിയില്‍

അസം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീന്‍ ആണ് ലിവ് ഇന്‍ പങ്കാളിയായ പുഷ്പ എന്ന ആശയെ കൊലപ്പെടുത്തിയത്

Live-in-partner arrested for murdering Bengaluru woman dumping body garbage truck
Live-in-partner arrested for murdering Bengaluru woman dumping body garbage truck Source by : പ്രതീകാത്മക ചിത്രം
Last Updated :2 July 2025, 10:03 am IST

ബംഗളൂരു: ലിവ് - ഇന്‍- പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗളൂരുവില്‍ 33 കാരന്‍ പിടിയിയില്‍. നഗരത്തിലെ ചന്നമ്മനക്കരെ മേഖലയില്‍ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അസം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീന്‍ ആണ് ലിവ് - ഇന്‍ - പങ്കാളിയായ പുഷ്പ എന്ന ആശയെ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം ചാക്കില്‍ക്കെട്ടി പ്രദേശത്ത് നഗര സഭ സ്ഥാപിച്ച മാലിന്യ സംഭരണപ്പെട്ടിയില്‍ തള്ളുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം പുറത്തറിഞ്ഞത്. മാലിന്യം നിക്ഷേപിക്കാന്‍ സമീപവാസി കൊട്ടയ്ക്ക് സമീപം എത്തിയപ്പോള്‍ അസാധാരണമായ രീതിയിലുള്ള ചാക്ക്‌കെട്ട് കണ്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതേദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കയ്യും കാലും ബന്ധിച്ച നിലയില്‍ മുഖത്ത് ഉള്‍പ്പെടെ മാരകമായ മുറിവുകളോടെ ആയിരുന്നു മൃതദേഹം. തുടര്‍ന്ന് സിസിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

ബംഗളൂരുവിലെ ഹൗസ് കീപ്പിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട പുഷ്പയും പ്രതി മുഹമ്മദ് ഷംസുദ്ദീനും. വിവാഹിതരെന്ന് അയല്‍വാസികളോട് പറഞ്ഞായിരുന്നു ഇരുവരും പ്രദേശത്ത് താമസിച്ചിരുന്നത്. ആശയും ഷംസുദ്ധീനും നേരത്തെ വിവാഹിതരാണ്. ആശയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കുടുംബവുമായി പിരിഞ്ഞ് താമസിക്കുകയാണ് ഷംസുദ്ധീന്‍.

News Now

Summary

Live-in-partner arrested for murdering Bengaluru woman dumping body garbage truck.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates