ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു

അപകടത്തിന്റെ ടെലിവിഷൻ ദൃശ്യം
Last Updated :22 January 2024, 7:51 pm IST

News Now

പുതുക്കോട്ട: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി ചായക്കടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. പുതുക്കോട്ടയിൽ വച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പടെ 19 പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. 

തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്ത ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. നമനസമുദ്രത്തിലെ പൊലീസ് സ്റ്റേഷന് സമീപത്തെ ചായക്കടയിൽ ചായകുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.

പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. പിന്നാലെ സമീപത്ത് നിർത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ കാറിലും വാനിലും ലോറി ഇടിച്ചുകയറി.  ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates