
തട്ടുകടയില്‍ ചായ ഉണ്ടാക്കി മുഖ്യമന്ത്രി; അമ്പരന്ന് നാട്ടുകാര്‍ - വിഡിയോ
കടയില്‍ ചായ ഉണ്ടാക്കുന്ന ആളുടെ മുഖം കണ്ട് നാട്ടുകാര്‍ ഞെട്ടി

ഭോപ്പാല്‍: കടയില്‍ ചായ ഉണ്ടാക്കുന്ന ആളുടെ മുഖം കണ്ട് നാട്ടുകാര്‍ ഞെട്ടി. ഇത് മുഖ്യമന്ത്രി മോഹന്‍ യാദവ് അല്ലേ!, കണ്ടുനിന്നവര്‍ പരസ്പരം ചോദിച്ചു. തിരിച്ചറിഞ്ഞ് അടുത്തുകൂടിയവര്ക്ക് നല്ല ചൂടു ചായ ഉണ്ടാക്കി നല്‍കിയാണ് അദ്ദേഹം സ്വീകരിച്ചത്.
സത്നയിലെ ചിത്രകൂടിലൂടെ സഞ്ചരിക്കുമ്പോഴാണ് രാധ എന്ന വനിത നടത്തുന്ന തട്ടുകട മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കടയില്‍ കയറിയ മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്ന എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് ചായ ഉണ്ടാക്കാന്‍ തുടങ്ങി.
Watch: Madhya Pradesh CM Mohan Yadav made tea during the Parikrama in Chitrakoot pic.twitter.com/EouyJddngS
— IANS (@ians_india) October 27, 2024
എപ്പോഴെങ്കിലും ഭാര്യയ്ക്ക് ചായ ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ എന്നായി ഒരു വഴിപോക്കന്റെ ചോദ്യം. ഭാര്യയ്ക്ക് വേണ്ടിയല്ല സഹോദരിക്ക് വേണ്ടിയാണ് ചായ ഉണ്ടാക്കുന്നതെന്ന് കടയുടമ രാധയെ ചൂണ്ടിക്കാട്ടി പറഞ്ഞു. അധികം പഞ്ചസാര വേണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഭാര്യയും രംഗം കൊഴുപ്പിച്ചു. ഒടുവില്‍ ചായയുടെ പണവും നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്പോണ്സര് ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന് ( വിഡിയോ )
