
നടുറോഡില്‍ യുവതിയുമായി ലൈംഗിക ബന്ധം; ബിജെപി നേതാവ് അറസ്റ്റില്‍
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കുകയും രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

ഭോപ്പാല്‍: മധ്യപ്രദേശിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ (Manohar Lal Dhakad) അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
മന്ദ്സൗര്‍ ജില്ലയിലെ ഭാന്‍പുര പൊലീസ് പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിനും അശ്ലീല പ്രദര്‍ശനത്തിനുമാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 296,285, 3(5)എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഡിയോ വൈറലാക്കിയത് ആരാണെന്നും അതിന് പിന്നിലെ ഉദ്ദേശമെന്താണെന്നു കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. യഥാര്‍ഥ സിസിടിവി ഫൂട്ടേജ് കൈവശം വെച്ചിരിക്കുന്നവര്‍ ആരായാലും അത് കൈമാറണമെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ ഉള്‍പ്പെട്ട സ്ത്രീയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തണം. മറ്റാര്‍ക്കെങ്കിലും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ധാക്കഡ് പാര്ട്ടിയുടെസ പ്രാഥമിക അംഗം പോലുമല്ലെന്നാണ് ബിജെപിയുടെ വിശദീകരണം. മനോഹര്‍ലാല്‍ ധാക്കഡും സ്ത്രീയും നടത്തിയ അശ്ലീല പ്രവൃത്തി പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്ന് മന്ദ്സൗര്‍ മുന്‍ നിയമസഭാഗമായ യശ്പാല്‍ സിങ് സിസോദിയ പറഞ്ഞു. മെയ് 13നാണ് പാതയില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍പ്ലേറ്റും വിഡിയോയില്‍ കാണാം. മന്ദ്സൗറില് നിന്നുള്ള ബിജെപിയുടെ ജില്ലാ പഞ്ചായത്തംഗമാണ് ബാനി സ്വദേശിയായ മനോഹര്‍ ലാല്‍ ധാക്കഡ്. ഭാര്യ ഇതേ ജില്ലാ പഞ്ചായത്തിലെ അംഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'കൊല്ലാന്‍ നോക്കുന്നോ'; നടുറോഡില്‍ ബസ് തടഞ്ഞിട്ട് യുവതി, കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ് അഴിഞ്ഞാട്ടം - വിഡിയോ
