
മദ്യലഹരിയില്‍ പാമ്പുമായി 'തമാശ'; യുവാവ് കടിയേറ്റ് മരിച്ചു- വീഡിയോ
ഉത്തര്‍പ്രദേശില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. മദ്യലഹരിയില്‍ 22കാരന്‍ പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. പാമ്പിനെ പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. രോഹിത് ജയ്‌സ്വാള്‍ ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന യുവാവ്, കൊത്താന്‍ പാമ്പിനെ വെല്ലുവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശിവന്‍ ആയി അഭിനയിച്ച് കൊണ്ടായിരുന്നു യുവാവിന്റെ വിചിത്ര പെരുമാറ്റം.പാമ്പിനെ എടുത്ത് കഴുത്തിലിടുന്നതും നാക്കില്‍ കൊത്താന്‍ പാമ്പിനെ കൊണ്ട് ശ്രമിപ്പിക്കുന്നതുമായ വിചിത്രമായ പ്രവൃത്തികളാണ് യുവാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിഗരറ്റ് വലിക്കുന്നതും പാമ്പിനെ കൈ കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒടുവില്‍ യുവാവിന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. എട്ടടി വീരന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് യുവാവിനെ കൊത്തിയതെന്ന് കരുതുന്നു. ജയ്‌സ്വാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
In Deoria, UP, A drunk man was playing with a snake. Meanwhile, the snake bit him, due to which he died.#viralvideo #deoria #UttarPradesh #India pic.twitter.com/Eo7n5cO6WQ
â Siraj Noorani (@sirajnoorani) November 5, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍


