
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനെയും സഹോദരന്റെ ഭാര്യയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സഹോദരന്റെ ഒരു വയസുള്ള കുട്ടിയുടെ കൈകാലുകള്‍ യുവാവ് മുറിച്ചുമാറ്റിയതായും പൊലീസ് പറയുന്നു. ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
ഭാദോഗിയിലാണ് സംഭവം. 42 വയസുള്ള ജമീല്‍, 38 വയസുള്ള റൂബി എന്നി ദമ്പതികളാണ് സഹോദരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറയുന്നു.
കജിയാന സ്വദേശിയായ നൗഷാദാണ് ആക്രമണം നടത്തിയത്. ഇറച്ചിവെട്ടുകാരനാണ് നൗഷാദ്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. കുടുംബത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ നൗഷാദ് മൂവരെയും ആക്രമിക്കുകയായിരുന്നു. ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. സഹോദരനെയും സഹോദരിയുടെ ഭാര്യയെയും ആക്രമിച്ച ശേഷം ഒരു വയസുള്ള കുട്ടിക്ക് നേരെ യുവാവ് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ അമ്മയ്ക്കൊപ്പം ഒളിച്ചോടിയ നൗഷാദിനെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



