പിണങ്ങിപ്പോയ ഭാര്യയെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു; യുവാവ് അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ യുവതിയെ അകന്നുകഴിയുന്ന ഭര്‍ത്താവ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയെ അകന്നുകഴിയുന്ന ഭര്‍ത്താവ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് കൊലപ്പെടുത്തി. യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബുലന്ദഷറിലാണ് സംഭവം. യുവതി നടത്തുന്ന മെഡിക്കല്‍ ക്ലിനിക്കിലാണ് കൊലപാതകം നടന്നത്. മുന്‍പ് സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. അവിടെ വച്ച് പരിചയപ്പെട്ട യുവാവിനെയാണ് യുവതി കല്യാണം കഴിച്ചത്. മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് യുവാവ്.

ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് യുവതി ബരാല്‍ ഗ്രാമത്തിലേക്ക് താമസം മാറുകയും അവിടെ ഒരു മെഡിക്കല്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്തു. അവിടെ എത്തിയാണ് ഭാര്യയുമായി അകന്നുകഴിയുന്ന യുവാവ് കൊലപാതകം നടത്തിയത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് യുവതിയുടെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now