
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി; പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയില്‍; അത്ഭുതരക്ഷപ്പെടുത്തല്‍; വീഡിയോ
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. ന്യൂഡല്‍ഹിയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള വീഡിയോ ആണ് പുറത്തുന്നത്.
ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ലഗേജ് വണ്ടിയില്‍ കയറ്റിവെച്ച ശേഷം ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിനടയിലേക്ക് പോകുന്നതിനിടെ ഓടിയെത്തിയ റെയില്‍വെ കോണ്‍സ്റ്റബിളാണ് യുവാവിനെ രക്ഷിച്ചത്. രക്ഷിക്കുന്നതിനിടെ നിലത്തുവീണ കോണ്‍സ്റ്റബിള്‍ വീണ്ടും ഏഴുന്നേറ്റ് ഓടിച്ചെന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം.
റെയില്‍വെ കോണ്‍സ്റ്റബളിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഇതിന്റെ വീഡിയോ റെയില്‍വെ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു.
#RPF CT Rajvir Singh, with his timely courageous act, saved a passenger from the wheels of a running train. The person tried to board a running train, slipped and fell into the gap.#PreciousLife #BeResponsible#HeroesInUniform@RailMinIndia @IR_CRB @RPFNRDLI pic.twitter.com/mKYd2ZyOoj
â RPF INDIA (@RPF_INDIA) July 24, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




