വിചാരണ നടപടികള്‍ക്കിടെ പ്രതി അരി എറിഞ്ഞു, ദുര്‍മന്ത്രവാദമെന്ന് സംശയം

കോടതി മുറിയില്‍ നിറയെ വീണ അരി പിന്നീട് തൂപ്പുകാരനെ വിളിച്ചാണ് വൃത്തിയാക്കിയത്.

ai image
ai imagemeta ai
Last Updated :16 August 2025, 12:54 pm IST
Edited by :ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: വിചാരണ നടപടികള്‍ നടക്കുന്നതിനിടെ പ്രതി കോടതിക്കുള്ളില്‍ അരി എറിഞ്ഞു. ഇതിനെത്തുടര്‍ന്ന് 10 മിനിറ്റ് നേരത്തേയ്ക്ക് കോടതി നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. കോടതി മുറിയിലെ പെരുമാറ്റത്തിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയെ ഒരു ദിവസത്തേക്കു തടവു ശിക്ഷ വിധിച്ചു

ദുര്‍മന്ത്രവാദത്തെത്തുടര്‍ന്നാണ് അരി എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. കോടതി മുറിയില്‍ നിറയെ വീണ അരി പിന്നീട് തൂപ്പുകാരനെ വിളിച്ചാണ് വൃത്തിയാക്കിയത്. പ്രതിയുടെ അഭിഭാഷകന്‍ വെര്‍ച്വലായിട്ടായിരുന്നു ഹാജരായത്. അയാളോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പ്രതി പിന്നീട് കോടതിയില്‍ മുട്ട് കുത്തി ക്ഷമാപണം നടത്തി.

ഉച്ചക്ക് രണ്ട് മണിക്കാണ് വാദം പുനരാരംഭിച്ചത്. കോടതി മുറി നീതി തേടുകയും നടപ്പാക്കുകയും ചെയ്യുന്ന ഇടമാണ്. അതിന്റെ അന്തസ് നിലനിര്‍ത്തേണ്ടത് നിയമവാഴ്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ജഡ്ജി പറഞ്ഞു. കോടതിയോടുള്ള അനാദരവോ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തലോ പൊതുസമൂഹത്തിന് ദോഷകരമായ സന്ദേശമാണ് നല്‍കുന്നത്.

പ്രതിയായ ഡോ. ചന്ദര്‍ വിഭാസ് ഒരു സര്‍ജന്‍ ആണെന്നും കോടതി നടപടിക്രമങ്ങളില്‍ തടസ്സം സൃഷ്ടിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ആശ്ചര്യമുണ്ടാക്കുന്നതാണെന്നും ജഡ്ജി പറഞ്ഞു. പ്രതിയുടെ അത്തരം പരസ്യമായ പ്രവൃത്തികളോ പെരുമാറ്റമോ നടപടിക്രമങ്ങളെ തടസപ്പെടുത്തുക മാത്രമല്ല, നമ്മുടെ നിയമവ്യവസ്ഥയുടെ അടിത്തറയെത്തന്നെ ഭീഷണിയാണ്. ബിഎന്‍എസ് സെക്ഷന്‍ 267 കോടതികള്‍ക്ക് ഉപദ്രവമോ അസ്വസ്ഥതയോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ ക്ഷമാപണവും പശ്ചാത്താപവും പരിഗണിച്ച കോടതി കോടതി പിരിയുന്നതുവരെ തടവും 2000 രൂപ പിഴയും വിധിച്ചു.

News Now

Summary

Man Throws Rice During Court Proceedings In Delhi, Black Magic Suspected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates