റോഡില്‍ പുലി, ഫോട്ടോയെടുക്കാന്‍ വാഹനത്തില്‍ നിന്ന് കൈ പുറത്തിട്ടു, പിന്നാലെ ആക്രമണം; വിഡിയോ

ടൂറിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഫാരി വാഹനത്തില്‍ സഞ്ചരിക്കവെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

Leopard injures 12-year-old boy at Bengaluru’s Bannerghatta Biological Park
പുലിയുടെ അക്രമണത്തില്‍ പന്ത്രണ്ടുകാരന് പരിക്ക്‌
Last Updated :16 August 2025, 11:33 am IST

ബംഗളൂരു: കര്‍ണാടകയിലെ ബന്നാര്‍ഗട്ട വന്യജീവി സങ്കേതം കാണാനെത്തിയ കുട്ടിയെ പുലി ആക്രമിച്ചു. ടൂറിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഫാരി വാഹനത്തില്‍ സഞ്ചരിക്കവെയാണ് പന്ത്രണ്ടുകാരന് പുലിയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലി കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ സഫാരി വാഹനത്തിലേക്ക് എത്തി വലിഞ്ഞാണ് സീറ്റിലിരിക്കുന്ന കുട്ടിയെ പുലി ആക്രമിക്കുന്നത്.

റോഡ് സൈഡില്‍ പുലിയെ കണ്ടതോടെ ഡ്രൈവര്‍ വാഹനം മെല്ലെയാക്കി. അതിനിടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ പാര്‍ക്കിലെ സഫാരി നിര്‍ത്തിവച്ചു. സംഭവത്തിന് പിന്നാലെ എല്ലാ വാഹനങ്ങളിലും അടിയന്തരമായി സുരക്ഷ ഒരുക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.

News Now

Summary

Leopard injures 12-year-old boy at Bengaluru’s Bannerghatta Biological Park

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates