'ഇനി ബിജെപിക്കൊപ്പം'; മോദി എത്തുംമുമ്പ് പിന്തുണ പ്രഖ്യാപിച്ച് സുമലത

മാണ്ഡ്യയില്‍നിന്നു ലോക്‌സഭയിലേക്കു സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട സുമലത ഇതുവരെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്

സുമലത/ഫയല്‍
Last Updated :20 January 2024, 9:17 am IST

മാണ്ഡ്യ (കര്‍ണാടക): കര്‍ണാടകയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. മൈസൂരു-ബംഗളൂരു പത്തുവരിപ്പാത ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുമ്പായാണ് സുമലത രാഷ്ട്രീയ നിലപാടു പ്രഖ്യാപിച്ചത്.

മാണ്ഡ്യയില്‍നിന്നു ലോക്‌സഭയിലേക്കു സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട സുമലത ഇതുവരെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. മോദിക്കു കീഴില്‍ രാജ്യം സ്ഥിരത കൈവരിച്ചതും വിദേശത്തു ബഹുമതി ആര്‍ജിച്ചതും കണക്കിലെടുത്താണ് തീരുമാനമെന്ന് സുമലത പറഞ്ഞു. അഭ്യുദയകാംക്ഷികളുമായും അനുയായികളുമായും ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞു.

നാലു വര്‍ഷം സ്വതന്ത്ര എംപിയായി പ്രവര്‍ത്തിച്ചു. പലവിധ വെല്ലുവിളികളാണ് ഈ കാലയളവില്‍ നേരിട്ടത്. പൊതുയോഗം നടത്തുന്നതിനു പോലും തടസ്സമുണ്ടായി. പിന്തുണ വേണമെന്ന ചിന്ത അതില്‍നിന്നുണ്ടായതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തനിക്കു വിശ്വാസമാണെന്ന് സുമലത പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now