മണിപ്പൂര്‍ തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

ന്യൂഡല്‍ഹി: രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം. ഫെബ്രുവരി 28ലേക്കും മാര്‍ച്ച് അഞ്ചിലേക്കുമാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനും തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. 

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം വരുത്തിയത്. ആദ്യഘട്ടം നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ച ആയതിനാല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് മുഖ്യമായി പരാതിയില്‍ പറയുന്നത്. മണിപ്പൂര്‍ ജനസംഖ്യയില്‍ 41 ശതമാനവും ക്രിസ്ത്യാനികളാണ്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തീയതി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18ന് ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ വികാരം ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now