
മണിപ്പൂര്‍ കലാപം: യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍, കൊലപാതക ശ്രമത്തിന് കേസ്
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് യുവേേമാര്ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ അറസ്റ്റില്‍

ഇംഫാല്‍: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് യുവേേമാര്ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ അറസ്റ്റില്‍. കലാപത്തിനിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
ഇംഫാലില്‍ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. ഇംഫാല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ രാത്രിയിലായിരുന്നു സംഭവം. വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരിക്കേറ്റിരുന്നു. മനോഹര്‍മ ബാരിഷ് ശര്‍മ ഈ കേസില്‍ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് പേര് അടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
ശര്‍മയ്ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിനിടെ, മ്യാന്മര് അതിര്‍ത്തിയായ മൊറേയില്‍ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സേനയിലെ ഭൂരിഭാഗവും മെയ്തെയ്കളെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഈ വാര്‍ത്ത കൂടി വായിക്കൂ പരീക്ഷകളില്‍ ഹിജാബിന് വിലക്കില്ല; നിരോധനത്തില്‍ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


