
'ബിഎംഡബ്ല്യുവിനെക്കാള് ഇഷ്ടം മാരുതി 800 ആയിരുന്നു'; മന്മോഹന് സിങിന്റെ ലാളിത്യം പങ്കുവച്ച് യോഗി സര്‍ക്കാരിലെ മന്ത്രി
മന്മോഹന് സിങിന്റെ മരണത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പിലാണ് അദ്ദേഹത്തിന്റെ എളിമയും വിനയവും വ്യക്തിപ്രഭാവവും അസിം പങ്കുവച്ചത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരിക്കെ ബിഎംഡബ്ല്യു കാറിനെക്കാള്‍ മന്‍മോഹന്‍സിങിന് ഇഷ്ടം മാരുതി 800 ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസിം അരുണ്‍. ഇതിനുള്ള പ്രധാനകാരണം സാധാരണക്കാരോടുള്ള പ്രതിബദ്ധയായിരുന്നെന്നും അദ്ദേഹം പറയുന്നു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസിം അരുണ്‍. മന്മോഹന് സിങിന്റെ മരണത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പിലാണ് അദ്ദേഹത്തിന്റെ എളിമയും വിനയവും വ്യക്തിപ്രഭാവവും അസിം പങ്കുവച്ചത്.
2004 മുതല്‍ 2014വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ഇന്നലെ രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അന്തരിച്ചത്. മന്‍മോഹന്‍സിങിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരിക്കെ അദ്ദേഹത്തിന്റെ നിഴല്‍പോലെ ഒപ്പം നില്ക്കുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്വം. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമായി ഒരാള്‍ക്ക് മാത്രമെ അദ്ദേഹത്തിനൊപ്പം നില്ക്കുവാന് കഴിയുമായിരുന്നുള്ളു. തലവന്‍ എന്ന നിലയില്‍ അത് ഞാനായിരുന്നു- അസിം അരുണ്‍ കുറിപ്പില്‍ പറയുന്നു.
मà¥à¤ 2004 सॠलà¤à¤à¤ तà¥à¤¨ साल à¤à¤¨à¤à¤¾ बà¥à¤¡à¥ à¤à¤¾à¤°à¥à¤¡ रहा। à¤à¤¸à¤ªà¥à¤à¥ मà¥à¤ पà¥à¤à¤® à¤à¥ सà¥à¤°à¤à¥à¤·à¤¾ à¤à¤¾ सबसॠà¤à¤à¤¦à¤°à¥à¤¨à¥ à¤à¥à¤°à¤¾ हà¥à¤¤à¤¾ हॠ- à¤à¥à¤²à¥à¤à¤¼ पà¥à¤°à¥à¤à¥à¤à¥à¤¶à¤¨ à¤à¥à¤® à¤à¤¿à¤¸à¤à¤¾ नà¥à¤¤à¥à¤¤à¥à¤µ à¤à¤°à¤¨à¥ à¤à¤¾ à¤à¤µà¤¸à¤° मà¥à¤à¥ मिला था। à¤à¤à¤à¤à¥ सà¥à¤ªà¥à¤à¥ वॠवà¥à¤¯à¤à¥à¤¤à¤¿ हॠà¤à¥ पà¥à¤à¤® सॠà¤à¤à¥ à¤à¥ दà¥à¤° नहà¥à¤ रह सà¤à¤¤à¤¾à¥¤ यदि à¤à¤ हॠबà¥à¤¡à¥ à¤à¤¾à¤°à¥à¤¡ रह सà¤à¤¤à¤¾ हॠतॠसाथ यह बà¤à¤¦à¤¾â¦ pic.twitter.com/468MO2Flxe
— Asim Arun (@asim_arun) December 26, 2024
ബിഎംഡബ്ല്യു കാറിനെക്കാള്‍ സഞ്ചരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് മാരുതി സുസുക്കി 800 ആയിരുന്നുവെന്ന് അസിം പറയുന്നു. ഔദ്യോഗിക യാത്രയ്ക്കായി ആഡംബര ബിഎംഡബ്ല്യു ഉള്‍പ്പെടെ ഉയര്‍ന്ന സുരക്ഷാ വാഹനങ്ങളുടെ ഒരു കൂട്ടം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് മാരുതി 800നോടായിരുന്നു ഇഷ്ടം. 'അസിം, എനിക്ക് ബിഎംഡബ്ല്യുവില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമല്ല, എന്റെ കാര്‍ മാരുതി ആണ്. സാധാരണക്കാരെ പരിപാലിക്കുകയാണ് തന്റെ ജോലി. ഇതാണ് എന്റെ കാര്‍' മന്മോഹന് സിങ് ആവര്ത്തിച്ചുപറയുമായിരുന്നെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അസിം അരുണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും

സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍



