2019ല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുന്നതിന് 8 വര്‍ഷത്തിലേറെയായി പരസ്പര സമ്മതത്തോടെ തുടരുന്ന ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു.

madhyapradesh high court
മധ്യപ്രദേശ് ഹൈക്കോടതി Source by : ഫയല്‍
Last Updated :1 July 2024, 12:54 pm IST

News Now

ഭോപ്പാല്‍: വിവാഹം ബന്ധം വേര്‍പെടുത്താതെ മറ്റൊരു പുരുഷനുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് നിലനില്‍ക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

2019ല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുന്നതിന് മുന്പ് 8 വര്‍ഷത്തിലേറെയായി പരസ്പര സമ്മതത്തോടെ തുടരുന്ന ബന്ധമാണെന്നും കോടതി നിരീക്ഷിച്ചു. വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പ്രതിക്കെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ പ്രതിക്കെതിരെയുള്ള ക്രിമിനല്‍ നടപടിക്രമം അവസാനിപ്പിക്കുന്നതായും കോടതി പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 376 വകുപ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങളൊന്നും തന്നെ ഈ കേസില്‍ കാണുന്നില്ലെന്നും തെളിവുകള്‍ പരിശോധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിപ്‌ലാനി പൊലീസ് സ്റ്റേഷനില്‍ 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞയുടന്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പരാതിക്കാരിയുടെ വാദം. എന്നാല്‍ പിന്നീട് എതിര്‍കക്ഷി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

നെയിം അഹമ്മദ് vs സ്‌റ്റേറ്റ് എന്ന കേസിലെ സുപ്രീംകോടതി വിധികളും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി വിധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates