
'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി
പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കി

ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി അധ്യക്ഷ മായാവതി മാറ്റി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് ആകാശിനെ ചുമതലകളിൽ നിന്നും നീക്കിയതെന്ന് മായാവതി അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയില്‍ തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്. ബിജെപി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു. എതിർ സ്ഥാനാർത്ഥികളെ ചെരിപ്പുകൊണ്ട് അടിക്കണമെന്നും ബിജെപിയുടേത് വഞ്ചകരുടെ സർക്കാരാണെന്നും ആകാശ് അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

അഴിച്ചുപണിയുമായി കോണ്‍ഗ്രസ്; പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഭൂപേഷ് ബാഗേല്‍ പുറത്ത്, സച്ചിന് പൈലറ്റിനെ നിയമിച്ചു; ചെന്നിത്തലയ്ക്കും മാറ്റം

