
News Now
ലക്നൗ: ഉത്തര്പ്രദേശില് കുത്തിക്കീറി വികൃതമാക്കിയ നിലയില് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള് നഷ്ടമായ നിലയിലാണ്. കുട്ടി മന്ത്രവാദത്തിന് ഇരയായതാണെന്ന് കുടുംബാംഗങ്ങള് ആരോപിച്ചു. അതേസമയം മൃഗങ്ങളുടെ ആക്രമണത്തില് കുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
കാന്പൂരില് ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പടക്കം വാങ്ങാന് ശനിയാഴ്ച വൈകീട്ട് ഭദ്രാസ് ഗ്രാമത്തിലുള്ള വീട്ടില് നിന്ന് പുറത്തിറങ്ങിയതാണ് കുട്ടി. രാത്രി വൈകിയ വേളയിലും കുട്ടി വീട്ടില് തിരിച്ചെത്തിയിരുന്നില്ല. കുട്ടിക്കായുള്ള തെരച്ചില് തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാളി ക്ഷേത്രത്തിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദത്തിനായി തന്റെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്കുട്ടിയുടെ അച്ഛന് കരണ് സംഘവാര് ആരോപിക്കുന്നു. ശ്വാസകോശം നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല് വന്യമൃഗങ്ങളുടെ ആക്രമണത്തില് കുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



