ആന്ധ്രപ്രദേശിലെ തെനാലിയിലെ ഗുണ്ടൂരിലാണ് സംഭവം

പോളിങ് ബൂത്തിലെ തല്ല് Source by : എഎൻഐ
Last Updated :13 May 2024, 1:22 pm IST

News Now

ഹൈദരാബാദ്: വോട്ടു ചെയ്യാന്‍ വരി നില്‍ക്കാത്തത് ചോദ്യം ചെയ്ത യുവാവിനെ എംഎല്‍എ മര്‍ദ്ദിച്ചു. തല്ലു കൊണ്ട യുവാവ് എംഎല്‍എയേയും തിരിച്ചടിച്ചു. ഇതോടെ കണ്ടു നിന്ന എംഎല്‍എയുടെ അനുയായികള്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ആന്ധ്രപ്രദേശിലെ തെനാലിയിലെ ഗുണ്ടൂരിലാണ് സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി ആളുകള്‍ വരി നില്‍ക്കുന്നതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍ പോളിങ് ബൂത്തിലെത്തി. വരി നില്‍ക്കാതെ ബൂത്തിന് അകത്തേക്ക് കടക്കാന്‍ എംഎല്‍എ ശിവകുമാര്‍ ശ്രമിച്ചു. ഇത് വരിയില്‍ നിന്ന യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ ഇതോടെ പ്രകോപിതനായ എംഎല്‍എ യുവാവിനെ തല്ലി. അടി കിട്ടിയ ഉടന്‍ തന്നെ യുവാവ് എംഎല്‍എയെയും തിരിച്ചു തല്ലി. ഇതോടെ ശിവകുമാറിന്റെ അനുയായികള്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതോടെ, സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates