
വീടിന്റെ മച്ചില് ഒളിച്ചിരുന്ന ജോമോനെ പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്

News Now
പത്തനംതിട്ട: പന്തളം കുമ്പമണ്ണില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്ദ്ദിച്ച കേസില് നാലുപേര് അറസ്റ്റിലായി. വെള്ളം നിറച്ച സിറിഞ്ചുകള് ശരീരത്തില് കുത്തിയിറക്കുകയും, മാരകായുധങ്ങള് ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടിയത്. വീടിന്റെ മച്ചില് ഒളിച്ചിരുന്ന ഒരു പ്രതിയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിനെ ബൈക്കില് എത്തിയ ഒരു സംഘം വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. തുടര്ന്ന് കേസിലെ ഒന്നാം പ്രതി ദീപക്കിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ക്രിമിനല് സംഘത്തിലെ ഒരാളുടെ ഭാര്യയോട് യുവാവ് മോശമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് സൂചിപ്പിച്ചു.
കേസില് ദീപക്, സജു, ജോമോന്, അഭിജിത് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. യുവാവിന്റെ ദേഹത്ത് സിറിഞ്ചില് വെള്ളം നിറച്ച് കുത്തിവെക്കുക, നഖം പിഴുതെടുക്കുക, ആയുധങ്ങള് ഉപയോഗിച്ച് മര്ദ്ദിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങള്ക്ക് വിധേയരാക്കിയിരുന്നു. പലയിടങ്ങളില് നിന്നാണ് പന്തളം പൊലീസ് പ്രതികളെ പിടികൂടിയത്. വീടിന്റെ മച്ചില് ഒളിച്ചിരുന്ന ജോമോനെ പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.
Summary
Youth abducted and brutally beaten in Pandalam, police arrest four accused
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates










