
'പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മറുപടിയുമായി മോദി
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി മോദിയും രംഗത്ത് എത്തി.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു ആവശ്യം എത്തി. പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്നതായിരുന്നു ആവശ്യം. സോഷ്യൽ മീഡിയയിലൂടെയാണ് ഒരു ഇൻഫ്‌ളുവൻസർ ഈ ആവശ്യം ഉന്നയിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി മോദിയും രംഗത്ത് എത്തി.
യുവരാജ് ദുവ എന്ന ഇൻഫ്‌ളുവൻസറാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പിതാവിൻറെ പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്ന ആവശ്യം ഉന്നയിച്ചത്. ''തന്റെ അച്ഛൻ മോദിയുടെ ഒരു ആരാധകനാണ്. മോദി പറഞ്ഞാൽ അച്ഛൻ അത് കേൾക്കും. ആ നിർദേശം അദ്ദേഹം സ്വീകരിക്കുകയും ചെയ്യും. അങ്ങനെ ചെയ്താൽ തന്റെ പിതാവ് ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുകയും പഞ്ചസാര ഉപേക്ഷിക്കുകയും ചെയ്യും '' എന്നാണ് യുവരാജ് പറയുന്നത്.
യുവരാജിന്റെ റീൽ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് നരേന്ദ്രമോദി ഇതിന് മറുപടി നൽകിയത്. 'യുവരാജിന്റെ അഭ്യർഥന പ്രകാരം ഞാൻ അദ്ദേഹത്തിന്റെ പിതാവിനോട് (ഒപ്പം മറ്റുള്ള എല്ലാവരോടും) പഞ്ചസാര കഴിക്കുന്നത് കുറയ്ക്കാൻ ആവശ്യപ്പെടുന്നു. ആരോഗ്യകരമായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ.' എന്നായിരുന്നു മോദിയുടെ മറുപടി.
തുടർന്ന്, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകതയും മോദി വിശദീകരിച്ചു. 'ആരോഗ്യകരമായ ഭക്ഷണം നന്നായി കഴിക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം വിവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അമിതവണ്ണം ഉണ്ടാകാനും അത് കാരണമാകും. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവാന്മാരായി ഇരിക്കാൻ അതൊരു മികച്ച മാർഗമാണ്.' -മോദി പറഞ്ഞു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Modi Urges Reduced Sugar Intake After Influencer’s Unusual Request.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




