
News Now
24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

ന്യൂഡല്ഹി: കാര്ഷിക നിയമങ്ങളെ ഭൂരിഭാഗം കര്ഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്. കര്ഷകരുമായി കേന്ദ്രസര്ക്കാര് ചൊവ്വാഴ്ച വീണ്ടും ചര്ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്ശം.
ഭൂരിഭാഗം കര്ഷകരും വിദഗ്ധരും കാര്ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില് നിയമങ്ങള് നടപ്പാക്കാനാവില്ല. ജനുവരി 19ന് നടക്കുന്ന ചര്ച്ചയില് കര്ഷകര് നിയമത്തിലെ വകുപ്പുകള് ഓരോന്നായി എടുത്ത് ചര്ച്ച ചെയ്യുമെന്നാണ് കരുതുത്. ശേഷം നിയമങ്ങള് പിന്വലിക്കുക എന്നതൊഴികെയുള്ള അവരുടെ ആവശ്യങ്ങള് സര്ക്കാരിനെ അറിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് തോമര് വാര്ത്താ ഏജന്സിയായ എഎന്ഐയോടു പറഞ്ഞു.
മണ്ഡികള്, വ്യാപാരികളുടെ രജിസ്ട്രേഷന് തുടങ്ങിയ വിഷയങ്ങളിലെ കര്ഷകരുടെ ആശങ്കകള് പരിഹരിക്കാന് തയ്യാറാണെന്ന നിര്ദേശം കര്ഷക സംഘടനകള്ക്ക് അയച്ചിട്ടുണ്ടെന്നും തോമര് വ്യക്തമാക്കി. കാര്ഷികാവശിഷ്ടം കത്തിക്കലുമായും വൈദ്യുതിയുമായും ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് ചര്ച്ചചെയ്യാന് തയ്യാറാണെന്നും സര്ക്കാര് കര്ഷകരെ അറിയിച്ചിരുന്നു. എന്നാല് നിയമങ്ങള് പിന്വലിക്കണമെന്നത് മാത്രമാണ് കര്ഷകസംഘടനകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

