നദി മുറിച്ചു കടക്കുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് കുട്ടിയാന; ഒടുവില്‍- വീഡിയോ
ബംഗാളിലെ നാഗ്രാകട്ടയിലാണ് സംഭവം
മൃഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്. ഇപ്പോള്‍ നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനയുടെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
നദി മുറിച്ചു കടക്കാനെത്തിയ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന ആനക്കുട്ടിയാണ് കുത്തൊഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയുടെ പിന്നാലെ ഓടിയെത്തി രക്ഷിക്കുകയായിരുന്നു അമ്മയാന. മറ്റ് ആനകളെല്ലാം നദികടന്ന് മറുകരയിലെത്തിയിരുന്നു.
Mother elephant saving calf from drowning is the best thing you watch today. Video was shot near Nagrakata in North Bengal. Via WA. pic.twitter.com/aHO07AiUA5
â Parveen Kaswan, IFS (@ParveenKaswan) June 25, 2022
ബംഗാളിലെ നാഗ്രാകട്ടയിലാണ് സംഭവം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.ഒഴുക്കില്‍ നിന്നു കുട്ടിയാനയെ അമ്മയാന തുമ്പിക്കൈയില്‍ ചേര്‍ത്തു പിടിച്ച് രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. അമ്മയാനയും കുഞ്ഞും എത്തുന്നത് വരെ ആനക്കൂട്ടം ക്ഷമയോടെ മറുകരയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
