പബ്ജി കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഭിന്നശേഷിക്കാരാനായ പത്തൊന്‍പതുകാരന്‍ മരിച്ചു

വീട്ടിനുള്ളില്‍ പബ്ജി കളിച്ചിരിക്കവെ ദീപക് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator


ഭോപ്പാല്‍: പബ്ജി കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഭിന്നശേഷിക്കാരനായ പത്തൊന്‍പതുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ദീപക് റാത്തോഡ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.  

വീട്ടിനുള്ളില്‍ പബ്ജി കളിച്ചിരിക്കവെ ദീപക് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കാലിന് ശേഷിയില്ലാത്ത ദീപക്, വീട്ടില്‍ പബ്ജി കളിക്കുന്നത് സ്ഥിരമായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now